Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elderly Woman F

Idukki

വ​യോ​ധി​ക​യെ വീ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

തൊ​ടു​പു​ഴ: ക​രി​ങ്കു​ന്നം നെ​ടി​യ​ശാ​ല ചെ​ള്ള​ല്‍ ഭാ​ഗ​ത്ത് വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തോ​ട്ടാ​പ്പാ​റ പ​രേ​ത​നാ​യ കു​മാ​ര​ന്‍റെ ഭാ​ര്യ പ​ദ്മാ​വ​തി​യെ​യാ​ണ് (72) വീ​ട്ടി​ലെ മു​റി​ക്കു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.50ന് ​തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍​നി​ന്നു ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ മ​ക​നാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്.

ഇ​രു​വ​രും മാ​ത്ര​മാ​ണ് വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന​ത്. പ​ദ്മാ​വ​തി​യു​ടെ മു​ഖ​ത്ത് മു​ണ്ട് ചു​റ്റി​യ നി​ല​യി​ലാ​യി​രു​ന്നെ​ന്നും കൂ​ടാ​തെ ഇ​വ​ര്‍ ക​ഴു​ത്തി​ല്‍ അ​ണി​ഞ്ഞി​രു​ന്ന ര​ണ്ടു പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല കാ​ണാ​നി​ല്ലെ​ന്നും മ​ക​ന്‍ പൊ​ലിസി​നു മൊ​ഴി ന​ല്‍​കി. എ​ന്നാ​ല്‍ വീ​ഴ്ച​യി​ല്‍ ത​ല​ക്കേ​റ്റ പ​രി​ക്കും ഹൃ​ദ​യാ​ഘാ​ത​വു​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും മ​ര​ണ​ത്തി​ല്‍ അ​സ്വ​ഭാ​വി​ക​ത​യി​ല്ലെ​ന്നും ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ത്തി​യ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ല്‍ വ്യ​ക്ത​മാ​യ​താ​യി തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി സ​ജി മാ​ര്‍​ക്കോ​സ് പ​റ​ഞ്ഞു.

മാ​ല കാ​ണാ​നി​ല്ലെ​ന്ന മ​ക​ന്‍റെ മൊ​ഴി​യി​ല്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കി. സം​സ്‌​കാ​രം ഇ​ന്നു 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കും. മ​ക്ക​ള്‍: ശ​ര​ത്, സൗ​മ്യ മ​രു​മ​ക്ക​ള്‍: അ​തു​ല്യ, സ​ദ​ന്‍.

Latest News

Corehub Up